കുറുപ്പംപടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 138-ാം ജന്മദിനം കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.പ്രസിഡന്റ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എൻ.എം. സലിം,ജിജു ജോസഫ്,പി.എസ് രാജൻ,പ്രീത സുകു, ഗ്രാമപഞ്ചാത്ത് അംഗം സുബൈദ പരീത്, മണ്ഡലം ഭാരവാഹികളായ എം.എം. ഷൗക്കത്തലി,പി.സി. ശിവൻ, ജോർജ്ജ് ആന്റെണി,എം.ആർ. പോൾ, ജോയ് സാമുവൽ,എൻ.എ. രവി, ജോസ് ജേക്കബ് നെടുമ്പുറം,നിസാർ .എൻ.എം. എന്നിവർ സംസാരിച്ചു.