കൊച്ചി: സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഫീക്കൽ സ്ലഡ്ജ് മാനേജ്മന്റ് പ്ലാൻ രൂപീകരണ ശില്പശാല സംഘടിപ്പിച്ചു. ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.
കക്കൂസ് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കാൻ ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതും തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ചു പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതും ദ്വിദിന ശില്പശാലയിൽ ചർച്ച ചെയ്തു.
ദ്രവമാലിന്യ വിഭാഗം ഡയറക്ടർ കെ.എസ്. പ്രവീൺ, ശുചിത്വ മിഷൻ കാമ്പയിൻ കൺസൾട്ടന്റ് എൻ. ജഗജീവൻ എന്നിവർ സംസാരിച്ചു.