
കിഴക്കമ്പലം: പള്ളിക്കര ജെ.സി.ഐ, കുന്നത്തുനാട് പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ഭിന്നശേഷി കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷവും മയക്കുമരുന്നിനെതിരെ നവസന്ദേശ ജ്വാലയും നടത്തി. സോൺ വൈസ് പ്രസിഡന്റ് ജിംലറ്റ് ജോർജ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് സണ്ണി വർഗീസ് അദ്ധ്യക്ഷനായി.
മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.വി. ജേക്കബ് നവസന്ദേശ ജ്വാല ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ സ്റ്റിക്കർ ടി.എ. മുഹമ്മദ് പ്രകാശനം ചെയ്തു. "ലഹരിവിരുദ്ധ സന്ദേശം മനസിലും മാനത്തും" പരിപാടി സോൺ കോ ഓർഡിനേറ്ററും ചാപ്റ്റർ പ്രസിഡന്റുമായ ലിജു ടി. സാജു ഉദ്ഘാടനം ചെയ്തു. കെ.ജോർജ് എബ്രാഹം, ജോസ് മാത്യു, ഏലിയാസ് മാത്യു, ബീന കുര്യാക്കോസ്, ജെ.സി.ഐ ഭാരവാഹികളായ കെ.എച്ച്. ഇബ്രാഹിം, ഷിജു കരീം, എൻ.പി. തോമസ്, സെക്രട്ടറി പി.പി. മത്തായി,
അലീന ഷിയാസ്, ജിനോ തോമാസ് തുടങ്ങിയവർ സംസാരിച്ചു.