ഏലൂർ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പൊതുകുളങ്ങളിൽ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ഏലൂർ നഗരസഭയിലെ മഞ്ഞുമ്മൽ അയ്യൻകുളത്തിൽ മത്സ്യക്കു‍ഞ്ഞുങ്ങളെ നിക്ഷേപിച്ച് ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെറീഫ്, ദിവ്യാ നോബി, കൗൺസിലർ ശ്രീദേവി, ഫിഷറീസ് കോ ഓർഡിനേറ്റർ ജാക്ലിൻ ബിജു എന്നിവർ പങ്കെടുത്തു.