കോലഞ്ചേരി: സി.പി.എം കോലഞ്ചേരി ലോക്കൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രകാശ് തറയിൽ അനുസ്മരണം ജില്ലാ സെക്രട്ടേറിയ​റ്റ് അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പൈലി പത്രോസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, ഏരിയാ കമ്മി​റ്റി അംഗങ്ങളായ എം.എൻ. മോഹനൻ എൻ.വി. കൃഷ്ണൻകുട്ടി, ലോക്കൽ സെക്രട്ടറി എം.എൻ. അജിത്, എം.എൻ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.