salimkhan

മട്ടാഞ്ചേരി: എണ്ണക്കപ്പലിൽ സിംഗപ്പൂരിൽനിന്ന് യു.എ.ഇയിലേയ്ക്കുള്ള യാത്രാമദ്ധ്യേ കേരളതീരത്തുവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ക്യാപ്ടൻ മരിച്ചു. എം.ടി വെൻയാവ് എന്ന കപ്പലിന്റെ ക്യാപ്ടൻ ഉത്തർപ്രദേശ് ബൈഡപുര ഗൗതം ബുദ്ധനഗറിൽ സലിംഖാനാണ് ( 43) മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്ന് നിഗമനം. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഉച്ചയോടെ കപ്പൽ കൊച്ചി അഴിമുഖത്ത് അടുപ്പിച്ച് മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചു.