കോലഞ്ചേരി: ലൈബ്രറി കൗൺസിലിന്റെ ജനചേതനയാത്രയുടെ മുന്നോടിയായി തിരുവാണിയൂർ പഞ്ചായത്തിൽ വിളംബരജാഥ നടത്തി. നേതൃസമിതി കൺവീനർ ഡോ. കെ.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോളി സ്‌കറിയ അദ്ധ്യക്ഷനായി. രക്ഷാധികാരി പ്രസാദ് കക്കാട് ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി. രാജു അദ്ധ്യക്ഷനായി. സുനിൽ തിരുവാണിയൂർ, രാജൻ ചിങ്ങപുരം, സുഭാഷ് പനിച്ചിക്കുഴിയിൽ, പ്രൊഫ. പി.ആർ. രാഘവൻ, ഐ.വി. ഷാജി, സെക്രട്ടറി ഡെന്നി എലന്തറ, സി.പി. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.