nisar

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12ാം വാർഡ് കുടുംബശ്രീ വാർഷികം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. ഗോകുൽസൺ ഫുഡ് പ്രൊഡക്റ്റ് എം.ഡി റെനിത ഷാബു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് അവാർഡ് വിതരണം നടത്തി. റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ​ടി.എസ്. ചന്ദ്രൻ,​ പഞ്ചായത്ത് അംഗം പി.കെ. അബൂബക്കർ, വടവുകോട് ബ്ലോക്ക് വ്യവസായ ഓഫീസർ മിനി പി. ജോയ്, റാബി സലിം, ജെസ്‌ന ഷെമീർ,ടി.പി. ഷാജഹാൻ, ഇ.എം. അഷ്‌റഫ്, പി.പി. രാജൻ, എം . കെ. സാജൻ, പി.കെ. അലി,സഫിയ മുഹമ്മദ്, എൻ.വി. വാസു, നെസി ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.