മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 1 മുതൽ 6 വരെ നടക്കും. ഒന്നിനു രാത്രി 7ന് ദീപാരാധന, തൃക്കൊടിയേറ്റ് തുടർന്ന് സംഗീത സന്ധ്യ. രണ്ടിന് രാത്രി 7.30ന് കഥകളി രുഗ്മാഗദ ചരിതം. മൂന്നിന് രാത്രി 7.30ന് സോപാന സംഗീതം. നാലിന് രാവിലെ 9ന് ഉത്സവബലി ദർശനം. രാത്രി ഏഴിന് നൃത്തനൃത്ത്യങ്ങൾ.

അഞ്ചിന് വൈകിട്ട് 4ന് മൂവാറ്റുപുഴ പൂരവും കുടമാറ്റവും പഞ്ചാരിമേളം. രാത്രി 7.30ന് സംഗീതാർച്ചന,പള്ളിവേട്ട, 12ന് വലിയകാണിക്ക.ആറിന് രാവിലെ 7ന് ക്ഷേത്ര കടവിലേയ്ക്ക് ആറാട്ട് എഴുന്നള്ളിപ്പ് , തിരിച്ച് എഴുന്നള്ളിപ്പ്, കൊടിമരച്ചുവട്ടിൽ പറ വയ്പ്, കൊടിയിറക്കം. എല്ലാ ദിവസവും സാധാരണ പൂജകൾ കൂടാതെ കൃഷ്ണാഭിഷേകം, രുദ്രാഭിഷേകം, പഞ്ചഗവ്യാഭിഷേകം, ചുറ്റുവിളക്ക്, പറവഴിപാടുകൾ എന്നിവയും ഉണ്ടായിരിക്കും.