തൃപ്പൂണിത്തുറ: കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു. കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ബി. മുഹമ്മദ് കുട്ടി, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി. നായർ, സി.എ. ഷാജി, യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ടി.കെ. ദേവരാജൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആൻറണി കളരിയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.സി.പോൾ, കെ.കേശവൻ, എം.പി.ഷൈമോൻ, സാജു പൊങ്ങലയിൽ, വി.പി.സതീശൻ എന്നിവർ സംസാരിച്ചു.