മട്ടാഞ്ചേരി: കൊച്ചി നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കോൺഗ്രസിന്റെ 138-ാ മത് ജന്മദിനാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ബ്ളോക്ക് പ്രസിഡന്റ് പി. എച്ച്.നാസർ അദ്ധ്യക്ഷത വഹിച്ച പരിപാടി കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെയും ആദ്യകാല കോൺഗ്രസ് പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. കൗൺസിലർമാരായ ഷൈല തദ്ദേവുസ്, കെ. എ. മനാഫ്, ബാസ്റ്റിൻ ബാബു, ഡി.സി.സി അംഗങ്ങളായ ഷൈനി മാത്യു, എം. എ. മുഹമ്മദാലി, വി. എച്ച്. ഷിഹാബുദീൻ, പ്രമോദ് ശ്രീധരൻ, ആർ. ദിനേഷ് കമ്മത്ത്, ബ്ളോക്ക് ഭാരവാഹികളായ പി. എം. എം. സമദ്, പി.എ.അബ്ദുൾ ഖാദർ, ഷമീർ വളവത്ത്, മുജീബ് റഹ്മാൻ, അബ്ദുൾ ഖാദർ ജബ്ബാർ എന്നിവർ സംസാരിച്ചു.