ചോറ്റാനിക്കര: ആമ്പല്ലൂർ പാലച്ചുവട് ശ്രീകൊടുങ്കാളി ക്ഷേത്രത്തിലെ 31-ാമത് പൂരൂരുട്ടാതി മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് ശീവേലി , പകൽപ്പൂരം, വലിയ ഗുരുതി എന്നിവ നടക്കും. രാവിലെ 8.30 ന് പാഴൂർ ഉണ്ണിചന്ദ്രൻ നയിക്കുന്ന പഞ്ചാരിമേളവും വൈകിട്ട് 4 മണിക്ക് തിരുമറയൂർ ഗിരിജൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും നടക്കും.