
പറവൂർ: കേസരി സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറുകൾക്ക് പറവൂർ ഗവ. എൽ.പി.ജി സ്കൂളിൽ തുടക്കമായി. കേസരി അനുസ്മരണ പ്രഭാഷണം നടത്തി പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ഡോ. സുനിൽ പി. ഇളയിടം അദ്ധ്യക്ഷത വഹിച്ചു. പ്രബുദ്ധ കേരളം ഒരു പുനരാലോചന എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രൊഫ. വി. കാർത്തികേയൻ നായർ സംസാരിച്ചു.
എസ്. ശർമ്മ, പൂയപ്പിള്ളി തങ്കപ്പൻ, ടി.ആർ. ബോസ്, സിംന സന്തോഷ്, പി.കെ. രമാദേവി, സിപ്പി പള്ളിപ്പുറം, അജിത്ത് കുമാർ ഗോതുരുത്ത്, അഡ്വ. റാഫേൽ ആന്റണി, എൽ. ആദർശ് എന്നിവർ സംസാരിച്ചു. ജില്ലാ കലോത്സവ വിജയികളായ ജി. ദേവിക കൃഷ്ണയുടെ ഓട്ടൻതുള്ളലും കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച യക്ഷഗാനവും എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും നടന്നു.
സാഹിത്യോത്സവം
ഉദ്ഘാടനം
ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി ആർ. ബിന്ദു സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. എസ്. ശർമ്മ അദ്ധ്യക്ഷത വഹിക്കും. ശാസ്ത്രം സമൂഹം മനുഷ്യൻ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ. ഗീവർഗീസ് മാർ കുർലോസ് മെത്രാപ്പോലീത്ത, ഡോ. ആർ.വി.ജി. മേനോൻ, കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.