photo

വൈപ്പിൻ: തീരദേശ മാനവശക്തി വിഭവ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അനുമോദന സമ്മേളനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. എസ്. എസ്. എൽ. സി തലം മുതൽ ബിരുദാനന്തരബിരുദം വരെയും പ്രൊഫഷണൽ കോഴ്‌സുകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും പി. എച്ച് . ഡി നേടിയ ഡോ. പി. ഡി. ധന്യ , എം. ഡി ( ഹോമിയോ) ബിരുദം നേടിയ ഡോ. എസ്. നിധിൻ ദേവ്, വീര ശ്യംഖല പട്ടം ലഭിച്ച സുകുമാരൻ തന്ത്രി എന്നിവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. സി. സി. എം. ആർ. ഡി ഏർപ്പെടുത്തിയ മെരിറ്റ് സ്‌കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘടനവും ഇതോടൊപ്പം നടന്നു. പ്രൊഫ. പി. എസ്. സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. സി. സി. എം. ആർ. ഡി. പ്രസിഡന്റ് പി. കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ. എസ്. സലി എന്നിവർ പ്രസംഗിച്ചു.