veedu

അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിൽ മൂന്നാം പറമ്പിൽ നിർമ്മാണത്തിലിരുന്ന ഇരുനില കെട്ടിടം തകർന്നു വീണു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കെട്ടിടം വലിയ ശബ്ദത്തോടെ തകർന്നു വീന്നത്.

റെമി പോളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കെട്ടിടമാണ് തകർന്നത്. രണ്ടാം നിലയുടെ കോൺക്രീറ്റിംഗ് ഒരാഴ്ച മുമ്പായിരുന്നു. 8 സെന്റ് സ്ഥലത്ത് 6 മാസം മുമ്പാണ് വീടുപണി തുടങ്ങിയത്.