പള്ളുരുത്തി: 75കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പള്ളിച്ചാൽ നികർത്തിൽവീട്ടിൽ സലിയെ (44) പള്ളുരുത്തി പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ, എസ്.ഐ ബിജോയ്, എ.എസ്.ഐമാരായ ബിജിമോൻ, പ്രസീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.