വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് കീഴിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പരിധിയിൽ ഉൾപ്പെട്ട് പരിശീലനം നൽകുന്ന വിദ്യാർത്ഥിയോടൊത്ത് ബി.ആർ.സി.യിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ക്രിസ്മസ് പുതുവത്സര ആഘോഷം ‘ചങ്ങാതിക്കൂട്ടം’ സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ശ്രീഹരിയുടെ വീട്ടിലെത്തിയ അദ്ധ്യാപകരോടും സഹപഠിതാക്കളോടുമൊപ്പം ശ്രീഹരി കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. പഞ്ചായത്ത് അംഗം വാസന്തി, കെ. സാജിത്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ റാണി എന്നിവർ പങ്കെടുത്തു.