പറവൂർ: വരാപ്പുഴ അതിരൂപതയുടെ ചാവറ തീ‌ർത്ഥാടന കേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിന്റെ ഭാഗമായ നേർച്ചസദ്യ നാളെ നടക്കും. ആറ് കൗണ്ടറിലായി ഏകദേശം ആയിരത്തോളം പേർക്ക് ഒരേ സമയം നേർച്ചസദ്യ കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റീൽ പ്ലെയ്റ്റിലാണ് സദ്യ വിളമ്പുന്നത്. രോഗികൾക്കായി പ്രത്യേക കൂപ്പൺ നൽകുകയും വീടുകളിൽ നേർച്ചസദ്യ എത്തിക്കുവാൻ കുടുംബയൂണിറ്റ് വഴി സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30 ന് ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപതാ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കാർമ്മികത്വം വഹിക്കും. ഫാ. എബിജിന്‍ ജോസ് വാരിയത്ത് വചന സന്ദേശം നൽകും. സദ്യ രാത്രി എട്ടു വരെ നീണ്ടുനിൽക്കും. ഉച്ചയ്ക്ക് 12നും 2നും വൈകിട്ട് 4നും 5.30നും 7നും ദിവ്യബലിയും നൊവേനയും നടക്കും. ജനുവരി ഒന്നിന് വൈകിട്ട് ദിവ്യബലിക്കു ശേഷം നാടകം. തിരുനാൾ ദിനമായ മുന്നിന് വൈകിട്ട് അഞ്ചിന് കബറിടത്തിങ്കലിൽ നടക്കുന്ന ദിവ്യബലിക്ക് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് രോഗികൾക്ക് ധനസഹായ വിതരണം, പ്രദക്ഷിണം, ദീപക്കാഴ്ച, രാത്രി എട്ടിന് ഗാനമേള.