1
പള്ളുരുത്തി കാർണിവർ ചുവർ ചിത്രങ്ങൾ

പള്ളുരുത്തി: പള്ളുരുത്തി മെഗാ കാർണിവലിന്റെ ഭാഗമായി കൊച്ചിയിലെ ചിത്രകാരന്മാർ പള്ളുരുത്തിയിലെ ചുവരുകളിൽ കേരളത്തിലെ തനത് കലകളും ശൈലികളും കോർത്തിണക്കി വർണചിത്രങ്ങൾ തീർത്തു. കലാകാരന്മാർക്കൊപ്പം സമൂഹത്തിലെ പ്രമുഖ വ്യക്തികളും വനിതകളും കുട്ടികളും ചുവർ ചിത്രരചനയിൽ പങ്കെടുത്തു. കൊച്ചിയിലെ 50 ഓളം കലാകാരന്മാർ പങ്കെടുത്തു. ചുമർ ചിത്രരചന ജി.സി.ഡി.എ ജനറൽ കൗൺസിൽ അംഗം പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.ആർ.സുധീർ അദ്ധ്യക്ഷത വഹിച്ചു. വി.എ.ശ്രീകുമാർ, അഷറഫ് ചമയം, ആർ.കെ.ചന്ദ്രബാബു, കെ.സി.അരുൺകുമാർ, രാജീവ് പള്ളുരുത്തി, എ.പി.റഷീദ് , വി.ജെ. തങ്കച്ചൻ എന്നിവർ പങ്കെടുത്തു.