ആലുവ: മയക്കുമരുന്ന് കേസിലെ സ്ഥിരംപ്രതി പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസിനെ (46) പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2021 നവംബറിൽ അങ്കമാലി കറുകുറ്റിയിൽ നിന്ന് 225കിലോകഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്. രണ്ട് കേസുകളിൽ ശിക്ഷിച്ചിട്ടുണ്ട്. രണ്ട് കേസുകൾ വിചാരണഘട്ടത്തിലുമാണ്. ജില്ലയിൽ ആദ്യമായാണ് ഒരാളെ മയക്കുമരുന്ന് കേസിൽ കരുതൽ തടങ്കലിലാക്കുന്നത്.