തൃക്കാക്കര: നഗരസഭാ ഓഫീസിലെ വൈദ്യുതമീറ്ററിൽ തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കൗൺസിലർമാരുടെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷം നടക്കുന്നതിനിടയിലായിരുന്നു തീപിടിത്തം. ജീവനക്കാരുടെ നേതൃത്വത്തിൽ ഉടനെ തീയണച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമികനിഗമനം. കെ.എസ്.ഇ.ബി ജീവനക്കാരെത്തി തകരാർ പരിഹരിച്ചു.