കൊച്ചി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങളും അകറ്റുവാൻ ശാസ്ത്ര വിചാരം പുലരാൻ' എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനചേതനായ യാത്രയുടെ ഭാഗമായുള്ള വിളംബര ജാഥയ്ക്ക് സ്വീകരണം നൽകി. പിറവം നഗരസഭ ചെയർമാൻ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ നേതൃ സമിതി കൺവീനർ സിമ്പിൾ തോമസിനെ ഏലിയാമ്മ ഫിലിപ്പ് സ്വീകരിച്ചു. മോഹൻദാസ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വത്സല വർഗീസ്, ജോസ് കരിമ്പന, സി.കെ. ഉണ്ണി, എ.കെ. വിജയകുമാർ, കെ.കെ. രാജു, വി.ടി. ഉലഹന്നാൻ, പി.എൻ. സോമൻ, കെ.കെ. രമണൻ, എൻ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.