fire
ആലുവയിൽ ടിവിയുമായി പോയ കണ്ടെയ്‌നർ ലോറി തീപിടിച്ചപ്പോൾ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അണക്കാനുള്ള ശ്രമത്തിൽ

ആലുവ: ആലുവയിൽ ഗോഡൗണിലേക്ക് ടിവിയുമായിപ്പോയ കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ച് വൻ നാശനഷ്ടം. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ അണ്ടിക്കമ്പനിക്ക് സമീപമാണ് സംഭവം. ലോറിയിലെ കണ്ടെയ്‌നറിനകത്തുനിന്ന് പുക ഉയരുന്നതുകണ്ട്
നാട്ടുകാർ അറിയിച്ചതിനെത്തുർന്ന് ആലുവയിൽനിന്ന് ഫയർഫോഴ്‌സ് സംഘമെത്തി തീയണച്ചു.
60 ലക്ഷത്തോളം രൂപവിലവരുന്ന 250 ഓളം ടിവികൾ കണ്ടെയ്നറിനകത്ത് ഉണ്ടായിരുന്നു. കനത്ത ചൂടിൽ ടിവിക്കുള്ളിലെ പാനലുകൾ ഷോർട്ടായി തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
എൻ.എ.ഡി റോഡിൽ കൊടികുത്തുമലയിലെ ഗോഡൗണിൽ പകുതി ടിവികൾ ഇറക്കിയശേഷം ബാക്കിയുള്ളവയുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു. സംഭവത്തെത്തുടർന്ന് ആലുവ - പെരുമ്പാവൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.