പറവൂർ: കൂട്ടുകാർക്കൊപ്പം കുറുമ്പത്തുരുത്ത് - ചാത്തേടം പുഴയിൽ കുളിക്കാനിറങ്ങിയ എട്ടാംക്ലാസ് വിദ്യാർത്ഥി സനൽ (13) മുങ്ങിമരിച്ചു. ചാത്തേടം തുരുത്തിപ്പുറം അമ്പാട്ടുവീട്ടിൽ പരേതനായ സുനിലിന്റെയും മായയുടെയും മകനാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽകേട്ടെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെടുത്തത്. ചാത്തേടം തുരുത്തിപ്പുറം സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. സഹോദരി: സോന.