കൊച്ചി: നരബലി കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം അടുത്ത ദിവസങ്ങളിൽ സമർപ്പിക്കും. രണ്ടാഴ്ചയ്ക്കുശേഷം നരബലിക്കേസിലെ രണ്ടാം കൊലപാതകത്തിന്റെ കുറ്റപത്രം തയ്യാറാവും. ശാസ്ത്രീയമായ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.