
കൊച്ചി വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുദേവ ദർശനത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന കേരള കൗമുദിയുടെ സ്‌കൂഗിൾ പദ്ധതി പ്രശംസനീയമാണെന്ന് എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ പറഞ്ഞു. ഒൻപത് നൂറ്റാണ്ട് മുൻപ് ശിവഗിരി തീർത്ഥാടനം വിഭാവനം ചെയ്യുമ്പോൾ ഗുരുദേവൻ മുന്നോട്ടുവച്ച എട്ട് പ്രധാന ആശയങ്ങളിൽ ഒന്നാമത്തേത് വിദ്യാഭ്യാസവും എട്ടാമത്തേത് ശാസ്ത്രസാങ്കേതിക വിദ്യയും ആയിരുന്നു. ആ ആശയങ്ങൾ ഉൾക്കൊണ്ട് കേരളകൗമുദി മുന്നോട്ടുവെക്കുന്ന സ്‌കൂഗിൾ പദ്ധതി ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.