മൂവാറ്റുപുഴ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാൻ, ശാസ്ത്രവിചാരം പുലരാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയ്ക്ക് മൂവാറ്റുപുഴയിൽ വൻ വരവേൽപ്പ്. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധുവാണ് യാത്ര നയിക്കുന്നത്. മൂവാറ്റുപുഴയിലെത്തിയ യാത്രയെ ജില്ലാ പ്രസിഡന്റ് പി.കെ. സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.സ്വീ കരണ സമ്മേളനം കവി. ഡോ. സി.രാവുണ്ണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മനോജ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സി.കെ. ഉണ്ണി സ്വാഗതം പറഞ്ഞു. നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ആന്റണി പുത്തൻകുളം അക്ഷര സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് പി.കെ. സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, ജാഥാ മാനേജർ പി.കെ. ഗോപൻ, അംഗങ്ങളായ പ്രൊഫ. ടി.കെ.ജി. നായർ, എ.പി. ജയൻ, ജി. കൃഷ്ണകുമാർ, എസ്. നാസർ, അഡ്വ. പി.കെ. ഹരികുമാർ, കെ.എം. ബാബു, അജിത് കുമാർ കൊളാടി, അഡ്വ.ലിറ്റിഷ ഫ്രാൻസീസ്, ലീല ഗംഗാധരൻ, കെ.പി. രാമചന്ദ്രൻ , പി.ബി. രതീഷ്, കെ.ഒ. കുര്യാക്കോസ്, ജോഷി സ്കറിയ എന്നിവർ സംസാരിച്ചു. 133 ഗ്രന്ഥശാലകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു

ചിത്രം- സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നയിക്കുന്ന ജനചേതന യാത്രക്ക് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിനോടനുബന്ധിച്ച് സമ്മേളനം കവി. ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്യുന്നു.