horti

കൊച്ചി: ഹോർട്ടികൾച്ചർ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികൾ സ്ഥാപിക്കാൻ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സമതലപ്രദേശങ്ങളിൽ 5.25 ലക്ഷം, മലയോര പ്രദേശങ്ങളിൽ 7.5 ലക്ഷം, പഴം, പച്ചക്കറി, ഉന്തുവണ്ടികൾക്ക് 15,000, അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിന് സമതലപ്രദേശങ്ങളിൽ ആറ് ലക്ഷം, മലയോരങ്ങളിൽ 8.25 ലക്ഷം രൂപ വീതം സഹായം നൽകും. ഒരു ഹെക്ടർ വരെയുള്ള നഴ്‌സറികൾ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും കൂൺക്കൃഷിക്ക് 8 ലക്ഷം രൂപയും ഉത്പാദനത്തിന് 6 ലക്ഷവും അനുവദിക്കും. വിവരങ്ങൾക്ക്: 9383471153, 0484 2422224.