കൊച്ചി: റബ്‌കോ ഉത്പനങ്ങളുടെ ക്രിസ്മസ്, പുതുവത്സര പ്രദർശന വിപണന മേള എറണാകുളം നോർത്ത് സെന്റ് ബെനഡിക്ട് റോഡിൽ വട്ടോളി ട്രേഡ് സെന്റർ പരിസരത്ത് ഇന്നു മുതൽ ജനുവരി 15 വരെ നടക്കും. മേള ഇന്ന് രാവിലെ 10ന് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. റബ്‌കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ അദ്ധ്യക്ഷത വഹിക്കും.