crime
സജിത്ത്

മൂവാറ്റുപുഴ: ബാറ്ററി മോഷണക്കേസിലെ പ്രതിയെ ചിക്കമംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്തു. വാഴക്കുളം മണിയന്തടം ഭാഗത്ത് താമസിക്കുന്ന വെള്ളകുളബേൽ വീട്ടിൽ സജിത്തിനെയാണ് (29) വാഴക്കുളം പൊലീസ് പിടികൂടിയത്. വാഴക്കുളം തെക്കുംമല ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽനിന്ന് ബാറ്ററി മോഷ്ടിച്ച് വില്പന നടത്തിയശേഷം കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വാഴക്കുളം എസ്.ഐ എം.എ. ഷക്കീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റെജി തങ്കപ്പൻ, പ്രീജമോൾ എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതിയെ പിടികൂടിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.