കൊച്ചി: മഴുവന്നൂർ പഞ്ചായത്തിലെ പോത്തനാംചിറ വലമ്പൂർതോട് പൂർവസ്ഥിതിയിലാക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ കഴിയാത്ത സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവച്ച ഓംബുഡ്‌സ്മാൻ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്കു സ്‌റ്റേ ചെയ്തു.
പഞ്ചായത്ത് മുൻ സെക്രട്ടറിയുടെയും മുൻ ഭരണസമിതിയുടെയും കാലത്തെ ഉത്തരവിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി പ്രസിഡന്റ് ബിൻസി ബൈജു ഫയൽചെയ്ത ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ നടപടി. പ്രദേശവാസികളുടെയും കർഷകരുടെയും പരാതികളും കോടതി പരിഗണിച്ചു.