പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കൃഷിഭവൻവഴി വിതരണം ചെയ്യുന്ന ജാതിത്തൈ വിതരണോദ്ഘാടനം അശമന്നൂർ കൃഷിഭവനിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം. സലിം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതാഞ്ജലി മുരുകൻ, കൃഷി ഓഫീസർ സൗമ്യ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ. ജമാൽ, ജിജു ജോസഫ്, പി.പി. രഘുകുമാർ, കൃഷി വികസനസമിതി അംഗങ്ങളായ ബിനോയ് ചെമ്പകശേരി, എ.എൻ. രാജീവ്, സുഗതൻ സി.വി, കെ.പി. ഗോപിനാഥൻ മാരാർ എന്നിവർ സംബന്ധിച്ചു.