പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 2022 - 23 വാർഷികപദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ റോഡുകളിൽ ദിശാബോർഡുകൾ സ്ഥാപിക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത്അംഗം മനോജ് മൂത്തേടൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജിജി ശെൽവരാജ്, പഞ്ചായത്ത് അംഗങ്ങളായ എം.വി സാജു, സിനി എൽദോ, നിതാ പി.എസ് മരിയ മാത്യു എന്നിവർ സംസാരിച്ചു.