 
കിഴക്കമ്പലം: ബൈക്ക് മിനി ലോറിയിലിടിച്ച് ബൈക്ക് യാത്രികർ വെസ്റ്റ് വെങ്ങോല തൂതൂപ്പിള്ളി (കൊട്ടാരപ്പിള്ളി) ടി.എം. റഫീഖ് (40), വെങ്ങോല പാലക്കോട്ടിൽ പി.കെ. ശ്രീരാജ് (37) എന്നിവർ മരിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ പി.പി. റോഡിൽ കുമ്മനോട് കുരിശ് കവലയ്ക്ക് സമീപമാണ് അപകടം. പട്ടിമറ്റം ഭാഗത്ത് നിന്ന് വെങ്ങോലയിലേക്ക് പോവുകയായിരുന്ന ബൈക്ക് പട്ടിമറ്റം ഭാഗത്തേക്ക് വരികയായിരുന്ന നിസാൻ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റ റഫീഖ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ശ്രീരാജിനെ പട്ടിമറ്റം ഫയർഫോഴ്സ് ആംബുലൻസിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൈൽസ്, മാർബിൾ തൊഴിലാളിയാണ് ശ്രീരാജ്. ഭാര്യ: ശോഭ, മകൻ: അബിൻരാജ്. പിതാവ്: കുഞ്ഞുമോൻ, മാതാവ്: സരസു.
റഫീക്കിന്റെ ഭാര്യ: സൽമ. മക്കൾ: ഫർസാന (പ്ളസ് വൺ വിദ്യാർത്ഥി, സെന്റ് മേരീസ് തുരുത്തിപ്ലി), യാസീൻ (കടയിരുപ്പ് ഹൈസ്കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥി), ബിലാൽ (മേപ്രത്തുപടി നാഷണൽ സ്കൂൾ ഒന്നാം ക്ളാസ് വിദ്യാർത്ഥി). പിതാവ്: പരേതനായ കൊട്ടാരപ്പിള്ളി മുഹമ്മദ്. മാതാവ്: ജമീല.