
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ കമ്മിറ്റിയും യുണൈറ്റഡ് കൊച്ചി റേസിംഗ് ക്ലബും ചേർന്ന് നടത്തിയ ബൈക്ക് റേസിംഗിൽ ഇമ്രാൻ ഭാഷ മൈസൂർ ജേതാവായി. ഫോറിൽ ക്ലാസ്, യു.കെ.ആർ.സി ഓപ്പണിംഗ്, കാർണിവൽ ഓപ്പണിംഗ്,ഇന്ത്യൻ എക്സ്പോർട്ട്, ഇന്ത്യൻ ഓപ്പൺ എന്നീ വിഭാഗങ്ങളിലും ഇമ്രാൻ ഭാഷ തന്നെയാണ് ഒന്നാമതെത്തിയത്.
ബെസ്റ്റ് റൈഡർ സ്ഥാനവും കരസ്ഥമാക്കി. 12 ഓളം വിഭാഗങ്ങളിലാണ് മത്സരം നടന്നത്. സ്കൂട്ടറിൽ തൃശൂരിൽ നിന്നുള്ള അനൂപ്. എൻ. എൻ. ഒന്നാമതെത്തി. മുണ്ടംവേലി കോർപ്പറേഷൻ ഗ്രൗണ്ടിൽ നടന്ന മത്സരം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.