 
കിഴക്കമ്പലം: അണ്ടർ ഫോർട്ടീൻ സംസ്ഥാനക്രിക്കറ്റ് ടീം ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത തോമസ് മാത്യുവിന് പള്ളിക്കര ജെ.സി.ഐ സ്വീകരണം നൽകി. അഞ്ചു വർഷത്തിലധികമായി സ്വാന്റൺസ് ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം തുടരുന്ന തോമസ് കടയിരുപ്പ് ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും കടയിരുപ്പ് പാട്ടാട്ട് പി.പി. മത്തായിയുടെയും മിനിയുടെയും മകനാണ്. സംസ്ഥാനതലത്തിലെ മികച്ച ഇടം കൈയൻ സ്പിന്നറാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പള്ളിക്കര ജെ.സി.ഐ പ്രസിഡന്റ് സണ്ണി വർഗീസ്, ഭാരവാഹികളായ ടി.എ. മുഹമ്മദ്, എൻ.പി. തോമസ്, ഷിയാസ് പരീത്, ജിനോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.