senses

കൊച്ചി: കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം നടക്കുന്ന 11-ാമത് കാർഷിക സെൻസസ് ജില്ലയിൽ ആരംഭിച്ചു. ജില്ലയിലെ ആദ്യ വിവരശേഖരണം ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ നടി ആശ ശരത്തിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനിലൂടെ ശേഖരിച്ചു. 2021-22 സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കിയാണ് വിവരശേഖരണം. ഇതിനായി പ്രത്യേകം മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും കർഷകരുടെ ഉന്നമനത്തിനും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാണ് കാർഷിക സെൻസസ് നടപ്പിലാക്കുന്നത്. സാമൂഹിക, സാമ്പത്തിക മേഖലകളിൽ നയരൂപീകരണത്തിനും കാർഷിക സെൻസസിന്റെ ഫലങ്ങൾ ഉപയോഗിക്കും.