പെരുമ്പാവൂർ: ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു മാങ്കുഴ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എം.എം. ഷൗക്കത്തലി,പി. പി. വേണുഗോപാൽ, അനിൽ വി. കുഞ്ഞ്,സുബൈദ പരീത്,ബെന്നോ തോമസ്, ദിലീപ് സി.എസ്., സി.വി. മണികണ്ഠൻ, സാജു പി. മാത്യു,ലൈജു എം. ആർ., മിനി ഉലഹന്നാൻ, രജീത രാജൻ,മായ ഷാജി, തുടങ്ങിയവർ സംസാരിച്ചു.