
പള്ളുരുത്തി: കുമ്പളങ്ങി 17-ാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച എം.വി. രാമൻ റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 60 രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തിൽ റോഡ് പുനർനിർമ്മിച്ചിരിക്കുന്നത്. കൂടാതെ കുടിവെള്ള പൈപ്പ് ലൈൻ വലിക്കുവാൻ ഒന്നരലക്ഷം രൂപയും അനുവദിച്ചു.
കുമ്പളങ്ങി ഒ. എൽ. എഫ്. എച്ച്. എസിലെ വിദ്യാർത്ഥിയായ അക്വിന റോസ് മേരി റോഡിന്റെ ദുരിതാവസ്ഥ വിശദമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു. തുടർന്ന് എം.എൽ.എ ഇടപെട്ടാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കെ.ജെ. മാക്സി എം.എൽ.എയും അക്വിന റോസ് മേരിയും ഒരുമിച്ച് റിബൺ മുറിച്ചാണ് റോഡിന്റെ ഉദ്‌ലാടനം നിർവ്വഹിച്ചത്. പി.എ. പീറ്റർ, ജെയ്സൺ ടി. ജോസ്, എൻ. ടി. സുനിൽകുമാർ, ജോബി പനക്കൽ, കെ. കെ. സുരേഷ് ബാബു, സജീവ് ആന്റണി, മേരി ഹർഷ, സുധീർ കെ. പി, എൻ. എസ്. സുനീഷ്, മാർട്ടിൻ ആന്റണി, ജോൺസൻ വള്ളനാട്ട്, ആന്റണി പഴേരി എന്നിവർ പ്രസംഗിച്ചു.