കൊച്ചി: ക്രിയാത്മക മനോഭാവവും ആരോഗ്യകരമായ സാമൂഹ്യബന്ധങ്ങൾ നിലനിറുത്തുന്നതും അർബുദരോഗത്ത നേരിടാൻ സഹായിക്കുമെന്ന് കാൻസർ ചികിത്സാവിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരൻ പറഞ്ഞു.

ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം സംഘടിപ്പിച്ച ഡോ.കെ.എം. മുൻഷി അനുസ്മരണ പ്രഭാഷണത്തിൽ കാൻസർ മിഥ്യയും വസ്തുതകളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി.ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ.സാനു പ്രസംഗിച്ചു. ഡയറക്ടർ ഇ. രാമൻകുട്ടി സ്വാഗതവും സെക്രട്ടറി കെ.ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.