പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ക്രിസ്മസ് അവധിക്കാല ക്യാമ്പ് തുടങ്ങി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജരുമായ ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ക്യാമ്പ് സന്ദേശം നൽകി. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സി.ആർ. ഭാഗ്യരാജ്, സി.പി.ഒ ടി.സി. രമ്യ തുടങ്ങിയവർ സംസാരിച്ചു.