കൊച്ചി: രാജസ്ഥാനിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഗുജറാത്തിലെ റാൻ ഒഫ് കച്ച് എന്നീ പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) അവസരം ഒരുക്കുന്നു.
ജനുവരി 20ന് പുറപ്പെടുന്ന എട്ടു ദിവസത്തെ പാക്കേജിൽ ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ ഥാർ, ഉദയ്‌പൂർ, ജോധ്‌പൂർ, ബിക്കാനീർ, ജൈസാൽമീർ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനൊപ്പം ഒരു രാത്രി മരുഭൂമിയിൽ ചെലവഴിക്കുന്നതിനും യാത്ര അവസരം ഒരുക്കുന്നു. ടിക്കറ്റ് നിരക്ക് 45, 700 മുതൽ.
ഗുജറാത്ത് വിമാനയാത്രാ സംഘം ജനുവരി 27ന് കൊച്ചിയിൽ നിന്നു പുറപ്പെടും. റാൻ ഒഫ് കച്ച് കൂടാതെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ വഡോദരയിലെ പട്ടേൽപ്രതിമ, രാജ്കോട്ട്, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ കാഴ്ചകളും യാത്രയിൽ ആസ്വദിക്കാം. ടിക്കറ്റ് നിരക്ക് 42,200 രൂപ മുതൽ. കൊച്ചിയിൽ നിന്ന് ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ, യാത്രകൾക്ക് എസി വാഹനം, ത്രീ സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം താമസം, ടൂർ മാനേജർമാരുടെ സേവനം, യാത്ര ഇൻഷ്വറൻസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8287932064.