കിഴക്കമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഴന്തോട്ടം യൂണി​റ്റ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണവും ലേബർ രജിസ്‌ട്രേഷൻ സർട്ടിഫിക്ക​റ്റ്, കലണ്ടർ എന്നിവയുടെ വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് ടി.വിജയൻ നായർ അദ്ധ്യക്ഷനായി. അംഗത്വ വിതരണം യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ശ്രീനാഥ് മംഗലത്ത് നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, സിദ്ദിഖ് മുഹമ്മദ്, എൻ.ബി. അശോകൻ, കെ.സി. പൗലോസ്, പുഷ്പ അംബിഗ്രൻ, ജോമിൻ പോൾ തുടങ്ങിയവർ സംസാരിച്ചു.