
പള്ളുരുത്തി: കണ്ണമാലി ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മണ്ഡല കാല മഹോത്സവം ഭക്തിസാന്ദ്രമായി. മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പ നടയിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. രാവിലെ നെയ്യഭിഷേകവും വൈകിട്ട് പൂമൂടൽ ചടങ്ങും ദീപ കാഴ്ചയും ഭജനയും നടത്തി. കൂടാതെ ദേവി നടയിൽ താലമെഴുന്നള്ളിപ്പും ചിന്ത് പാട്ടും നടത്തി.
ക്ഷേത്രം മേൽശാന്തി വിഷ്ണു കുമ്പളങ്ങി മുഖ്യ കാർമ്മികനായി. ദേവസ്വം പ്രസിഡന്റ് ടി.എ. അനിൽകുമാർ, സെക്രട്ടറി കെ.വി.രജ്ഞീഷ് കുമാർ , കെ.എ.സുധീർ , കെ.എൻ ലൗജൻ, പ്രീത സുധീർ , പ്രിയ ദാമോധരൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.