പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂണിറ്റ് ക്രിസ്മസ് - പുതുവത്സരാഘോഷം ജില്ലാ വൈസ് പ്രസിഡന്റ് ഡിലൈറ്റ്പോൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ ടാക്സ് അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. പ്രിയ പ്രശാന്ത്, പാലിയേറ്റീവ് പ്രവർത്തകരായ വിക്ടോറിയ ആന്റണി, ഐഷാ കബീർ എന്നിവരെ ആദരിക്കുകയും കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണവും നടന്നു. കെ.പി ജയിൻ സ്വാഗതം ആശംസിച്ചു. റിഡ്ജൻ റിബല്ലോ,ഡാനിയൽ ആന്റണി,എസ്.കമറുദ്ദീൻ,രേഖ തോമസ്,അന്നാബാബു, ടി.എം. ഇബ്രാഹിം, വി.ഇ. മാത്യു,പി.എ. ഷാനവാസ് എന്നിവർ സംസാരിച്ചു.