ആലുവ: നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ചലച്ചിത്രതാരം സ്‌നേഹ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സേവന സെക്രട്ടറി ഒ.കെ. ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രയ്ക്കൽ, എടത്തല പഞ്ചായത്ത് അംഗം ഷിബു പള്ളിക്കുടി എന്നിവർ മുഖ്യാതിഥികളായി. സേവന പ്രസിഡന്റ് പി.സി. ഉണ്ണി, ജി.പി. ഗോപി, ടി.എ. ആഷിക്ക്, എ.എ. സഹദ്, എ.കെ. വേലായുധൻ, ഒ.എ. ഷാനവാസ്, എം.പി. നിത്യൻ, ബക്കർ മണക്കാട്ട് എന്നിവർ സംസാരിച്ചു.