ആലുവ: കീഴ്മാട് റേഷൻകട കവലയ്ക്ക് സമീപം പണംവച്ച് ചീട്ടുകളിച്ച 10 പേരെ എടത്തല പൊലീസ് അറസ്റ്റുചെയ്തു. എടത്തല ഇൻസ്പെക്ടർ പി.ജെ. നോബിളിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് ഇന്നലെ വൈകി​ട്ട് ഇവരെ പിടികൂടിയത്. പണവും കണ്ടെടുത്തു.