കളമശേരി: സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയ ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യമർപ്പിച്ച് കളമശേരിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കെ പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ്, ടി.കെ. കുട്ടി, മധു പുറക്കാട്, മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ, റഷീദ് താനത്ത്, പി.പി. രാജു, അഷ്ക്കർ പനയപ്പിള്ളി, പി.എം. നജീബ്, നാസർ എടയാർ, ജലീൽ പമങ്ങാടൻ, ജബാർ കുമ്മഞ്ചേരി , എ.കെ ബഷീർ, അൻസാർ തോറേത്ത് എന്നിവർ നേതൃത്വം നൽകി.