
തൃപ്പൂണിത്തുറ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ കിഴക്കമ്പലം മേനാച്ചേരി വീട്ടിൽ ജിബിൻ ജേക്കബി (28) നെ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തു. 27ന് തൃപ്പൂണിത്തുറ ആദംപളളിക്കാവ് ക്ഷേത്രത്തിൽ രാത്രി 10 മണിക്ക് നടന്ന ഗാനമേളയ്ക്കിടെ തൃപ്പൂണിത്തുറ വടക്കേക്കോട്ട ശ്രീരാജിനെ (21) ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ മൂവാറ്റുപുഴയിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ. മാരായ എം. പ്രദീപ്, വി.ആർ. രേഷ്മ, എ.എസ്.ഐ മാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ. ശ്യാം ആർ. മേനോൻ, എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.