photo
ചെറായി ബീച്ചിൽ വ്യവസായ മേള കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ചെറായി ബീച്ച് മേളയോടനുബന്ധിച്ച് പറവൂർ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിലുള്ള വ്യവസായ പ്രദർശന വിപണനമേള തുടങ്ങി.കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, പറവൂർ താലൂക്ക് വ്യവസായ ഓഫീസർ തരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മേള ജനുവരി ഒന്നിന് സമാപിക്കും. രാവിലെ 11മുതൽ രാത്രി 8 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. 27 സ്റ്റാളുകളിലായി ഒട്ടേറെ ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട്.